പൊറ്റശേരി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസക്യാന്പ് കരിന്പ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു. ക്യാന്പിൽ 50 എൻഎസ്എസ് വോളന്റിയർമാരാണ് പങ്കെടുത്തത്. ഡിജിറ്റൽ കൂട്ടുകാർ, മണ്ണും മനുഷ്യനും, വിത്തും കൈക്കോട്ടും, സ്നേഹാങ്കണം, കൈമുതൽ തുടങ്ങി സാമൂഹിക ഇടപെടൽ ആവശ്യമുള്ള പ്രവർത്തനങ്ങൾ നടന്നു.
ബോധവത്കരണ ക്ലാസുകളും നടന്നു. ക്യാന്പിന്റെ സമാപനസമ്മേളനത്തിന്റെയും സ്നേഹാങ്കണ സമർപ്പണത്തിന്റെയും ഉദ്ഘാടനം കരിന്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസഫ് പാലയ്ക്കൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ. രാധാകൃഷ്ണൻ, പ്രിൻസിപ്പൽമാരായ പി. സന്തോഷ് കുമാർ, ബിനോയ് എൻ. ജോണ്, ഹെഡ്മാസ്റ്റർ ജമീർ, സ്റ്റാഫ് സെക്രട്ടറി മൈക്കിൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.എൻ. രംഗസ്വാമി, അധ്യാപകരായ ദിവ്യ അച്യുതൻ, മഞ്ജു പി. ജോയ്, എച്ച്. അനീസ് ലീഡർമാരായ അതുൽ കൃഷ്ണ, ജിസ്ന അൽഫോൻസ, ഹേല മലാല, മുഹമ്മദ് ഷമ്മാസ് എന്നിവർ ക്യാന്പിന് നേതൃത്വം നൽകി. കരിന്പ പഞ്ചായത്തിലെ അങ്കണവാടിക്ക് വിദ്യാർഥികളുടെ വകയായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലൈബ്രറിയിലേക്ക് കുട്ടികൾ സമാഹരിച്ച പുസ്തകങ്ങളുടെ വിതരണവും നടന്നു.